പടയാളികള്‍ തലയറ്റ് വീണപ്പോള്‍ സ്വയം പടനയിച്ച രാജാവ്, ഈ കാഴ്ച്ചയെ എന്ത് വിശേഷിപ്പിക്കണം

Image 3
Uncategorized

ബാസില്‍ ജയിംസ്

അനിവാര്യമായ ഇരുട്ടിന്റെ മറനീക്കി ഉദിച്ചുയരുന്ന സുര്യനെ പോലെ കോഹ്ലി തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്ന കാഴ്ച. ഓരോ നോക്കിലും നടത്തത്തിലും ഷോട്ടിലും താനാണ് ഇവിടം ഭരിക്കുന്നത് എന്ന് വിളിച്ചറിയിക്കുന്ന കോഹ്ലിയന്‍ അപ്രോച്ച് നാളുകള്‍ക്കു ശേഷം നമ്മള്‍ ദര്‍ശിക്കുകയാണ്.

പതിഞ്ഞ താളത്തില്‍ തുടങ്ങിയതിനു ശേഷം പടയാളികളെ ഓരോരുത്തരെയായി നഷ്ട്ടപെടുന്നത് തിരിച്ചറിയുന്ന രാജാവ് സ്വയം പട നയിക്കുകയാണ് ഇംഗ്ലണ്ട് പാളയത്തിലേക്ക്.

ഇന്നത്തെ യുദ്ധത്തില്‍ രോഹിത്തിന്റെയും,രാഹുലിന്റെയും തലയറുത്ത മാര്‍ക്ക് വുഡിനെ തിരഞ്ഞു പിടിച്ചു തുടര്‍ച്ചയായി അതിര്‍ത്തി കടത്തുന്ന കോഹ്ലി, ആധുനികക്രിക്കറ്റിലെ ആവേശം കൊള്ളിക്കുന്ന കാഴ്ചകളിലൊന്നാണ്.

നടക്കാനിരിക്കുന്ന മഹായുദ്ധത്തിന് മുന്‍പ് തന്റെ കഴിവുകളില്‍ സംശയിച്ചവരുടെ വായടപ്പിച്ചു കൊണ്ട് മൊട്ടരയിലെ സ്റ്റേഡിയത്തില്‍ കോഹ്ലി യുദ്ധസന്നത അറിയിക്കുന്ന അതിസുന്ദരകാഴ്ച.

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്