ശാസ്ത്രിയും സംഘവും ആ ഐപിഎല്‍ ടീമിന്റെ കോച്ചാകും, പുനരധിവാസം ഇങ്ങനെ

ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി ഏറ്റവും പുതിയ ഐപിഎല്‍ ടീമുകളില്‍ ഒന്നായ അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശാസ്ത്രി മാത്രമല്ല അദ്ദേഹത്തിന്റവെിശ്വസ്തരും നിലവില്‍ ഇന്ത്യന്‍ ടീം ബൗളിംഗ് പരിശീലകനുമായ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവരും അഹമ്മദാബാദിന്റെ ഫ്രാഞ്ചൈസി പരിശീലക സംഘത്തില്‍ ഉണ്ടാകും. സിവിസി ക്യാപിറ്റല്‍സ് ആണ് ഐപിഎല്‍ ലേലത്തില്‍ അഹമ്മദാബാദിനെ സ്വന്തമാക്കിയത്്. എന്നാല്‍ ശാസ്ത്രി പരിശീലകനാകാകുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.

ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനം മുതല്‍ രാഹുല്‍ ദ്രാവിഡ് ആയിരിക്കും ഇന്ത്യയുടെ പരിശീലകകന്‍.
നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ നല്‍കുന്ന ശമ്പളം 10 കോടി രൂപയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

You Might Also Like