കോടികള്‍ ഒഴുകി!, ക്രിക്കറ്റിനെ വെല്ലും പ്രതിഫലത്തില്‍ ഗോവന്‍ താരത്തെ റാഞ്ചി മുംബൈ
വലിയ തുക മുടക്കി എഫ് സി ഗോവയുടെ മധ്യനിരയിലെ പ്രധാന താരമായ അഹ്മദ് ജാഹുവിനെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് മുംബൈ സിറ്റി. അഞ്ച് കോടി രൂപ പ്രതിഫലത്തിലാണ് ജാഹുവിനെ മുംബൈ സ്വന്തം നിരയിലെത്തിക്കുക. ഇതോടെ ഐഎസ്എല്ലിലെ റെക്കോര്‍ഡ് പ്രതിഫലം സ്വന്തമാക്കുന്ന താരമായി മാറും മൊറോക്കന്‍ മധ്യനിര താരം ജാഹു.
കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെട്ട താരമാണ് അഹ്മദ് ജാഹോ. മൂന്ന് സീസണ്‍ മുമ്പ് ഗോവയില്‍ എത്തിയ താരം ഐ എസ് എല്ലില്‍ ഇതുവരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
2012ലെ അറബ് നാഷണ്‍സ് കപ്പില്‍ മൊറോക്കന്‍ ടീമില്‍ കളിച്ച അഹ്മദ് എട്ട് മത്സരങ്ങളാണ് മൊറോക്കോയ്ക്ക് വേണ്ടി ഇതുവരെ കളിച്ചത്.
അതെസമയം മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ഏറ്റെടുത്തതോടെ വമ്പന്‍ സൈനിങ്ങുകള്‍ക്ക് ഒരുങ്ങുകയാണ് മുംബൈ സിറ്റി എഫ്‌സിയെന്നാണ് സൂചന.