ആദ്യ ഇലവനിൽ ഇറക്കുന്നില്ല, ബെഞ്ചിലിരുത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി വാൻ ഡി ബീക്കിന്റെ ഏജന്റ്

ഇത്തവണത്തെ  സമ്മർ ട്രാൻസ്ഫറിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ സ്വന്തമാക്കിയ ഒരേയൊരു കളിക്കാരനാണ് ഡോണി വാൻ ഡി ബീക്ക്. എന്നാൽ ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന  ബീക്കിനെ ആദ്യ ഇലവനിൽ ഇറക്കാത്തതിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ്  താരത്തിന്റെ ഏജന്റായ സ്യാക്ക് സ്വാർട്ട്.

45 മില്യൺ  യൂറോ നൽകി യുണൈറ്റഡ് സ്വന്തമാക്കിയ താരത്തിനു ആദ്യത്തെ രണ്ടു മത്സരങ്ങളിലും പകരക്കാരനായാണ്  യുണൈറ്റഡ് കളിക്കത്തിലിറക്കിയത്.          “വാൻ ഡി  ബീക്ക് ഒരു പകരക്കാരനായി  കളിക്കുന്നത് കാണുന്നത് എനിക്ക് സഹിക്കാൻ  കഴിയാത്ത കാര്യമാണ്. വെറും നാലു മിനുട്ട് കളിക്കാൻ വേണ്ടി കളിക്കളത്തിറങ്ങുന്നത് ആർക്കാണു ഇഷ്ടമാവുക.” സ്വാർട്ട് വ്യക്തമാക്കി.

പകരക്കാരനായിറങ്ങിയ രണ്ടു മത്സരത്തിലും വാൻ ഡി ബീക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും   സ്വാർട്ട് വ്യക്തമാക്കി. ക്രിസ്റ്റൽ പാലസിനെതിരെ യുണൈറ്റഡിന്റെ ഏകഗോൾ നേടിയ വാൻ ഡി  ബീക്ക് ബ്രൈറ്റണെതിരെ  പെനാൽട്ടിക്കു വഴിയൊരുക്കി വിജയഗോളിന് കാരണക്കാരനാവുകയും  ചെയ്തിരുന്നു.

എങ്കിലും അവസാന മത്സരത്തിൽ യുണൈറ്റഡ് ഏഴു ഗോളിനെങ്കിലും തോൽക്കേണ്ട അവസരങ്ങളുണ്ടായെന്നും  സ്വാർട്ട്  ചൂണ്ടിക്കാണിക്കുന്നു. വാൻ ഡി ബീക്ക് ആദ്യ ഇലവനിൽ കളിക്കാനായ ഏക മത്സരമായിരുന്നു  കരബാവോ കപ്പിൽ ലൂട്ടനെതിരെ നടന്നത്. ആ യുണൈറ്റഡിനു വിജയം നേഡനായിരുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ സ്ഥിരമായി കളിപ്പിക്കണമെന്നാണ് ആരാധകരുടേയും ആവശ്യം.

You Might Also Like