യുണൈറ്റഡിനെ അറുത്തു മുറിച്ചിട്ട് പോഗ്ബയുടെ ഏജന്റ്, ജനുവരിയിൽ പോഗ്ബക്ക് ക്ലബ്ബ് വിടണം

Image 3
EPLFeaturedFootball

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോം വീണ്ടെടുക്കാനാവാതെ വിഷമിക്കുന്ന ഫ്രഞ്ച് സൂപ്പർതാരമാണ് പോൾ പോഗ്ബ. കോവിഡ് രോഗമുക്തനായി വന്നതിനു ശേഷം യുണൈറ്റഡിനായി അകെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിൽ അസന്തുഷ്ടനാണ് തരാമെന്നു ഏജന്റും വെളിപ്പെടുത്തിയിരുന്നു. ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസ് സ്‌ക്വാഡിലായിരുന്ന സമയത്ത് യുണൈറ്റഡിനേക്കാൾ കൂടുതൽ ആശ്വാസം തോന്നുന്നത് ഫ്രാൻസിനു വേണ്ടി കളിക്കുമ്പോഴാണെന്നും താരം വ്യക്തമാക്കിയിരുന്നു.

ഒപ്പം റയൽ മാഡ്രിഡ്‌ ഒരു സ്വപ്ന ക്ലബ്ബാണെന്നു പരസ്യമായി വെളിപ്പെടുത്തിയതിനും യുണൈറ്റഡ് ആരാധകരിൽ നിന്നും ഒരുപാട് വിമർശനങ്ങൾക്ക് പാത്രമാകേണ്ടി വന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് പത്രമാകാതെ അടുത്ത ട്രാൻസ്ഫറിൽ തന്നെ പോഗ്ബയെ യുണൈറ്റഡിൽ നിന്നും പുറത്തുകൊണ്ടുവരാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞുവെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഏജന്റായ മിനോ റയോള. ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റിയോള.

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയുടെ കാലാവധി അവസാനിച്ചുവെന്നാണ് എനിക്ക് പറയാനുള്ളത്. യുണൈറ്റഡിൽ അസന്തുഷ്ടനാണ് പോൾ പോഗ്ബ. അവനിഷ്ടമുള്ളതു പോലെയോ പ്രതീക്ഷിക്കുന്നത് പോലെ കളിക്കാനോ യുണൈറ്റഡിൽ സാധിക്കുന്നില്ല. പോളിന് ഒരു പുതിയ ടീം ആവശ്യമാണ്. പുതിയ ശുദ്ധവായു ആവശ്യമാണ്. അടുത്ത പതിനെട്ടു മാസത്തേക്ക് അവനു കരാറുണ്ട്. 2022ൽ അതിന്റെ കാലാവധി തീരും.”

“എന്നിരുന്നാലും മാഞ്ചസ്റ്റർ യുണൈറ്റഡിനും പോഗ്ബക്കും ഒരുപോലെ മികച്ച ഒരു പരിഹാരമായി കാണാനാവുന്നത് അടുത്ത ട്രാൻസ്ഫറിൽ അവനെ ഉൾപ്പെടുത്തുകയെന്നതാണ്. അങ്ങനെയല്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു അവനേ ഫ്രീ ട്രാൻസ്ഫറിൽ വിടുകയെന്ന സാഹസത്തിനു മുതിരേണ്ടി വന്നേക്കും. കാരണം പോളിന് യുണൈറ്റഡുമായി ഇനി കരാർ പുതുക്കാൻ ഉദ്ദേശമില്ല. ” റയോള