കാത്തിരിപ്പിനറുതിയായി, അവളുടെ കൈപിടിച്ച് ഓസീസ് സൂപ്പര്‍ താരം

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ ആദം സാംപ വിവാഹിതനായി. കോവിഡ് കാരണം രണ്ടു തവണ മാറ്റിവച്ച വിവാഹം കഴിഞ്ഞ ആഴ്ചയാണു നടന്നതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹാറ്റി ലെ പാല്‍മറാണ് സാംപയുടെ വധു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചുറപ്പിച്ച വിവാഹം കോവിഡ് കാരണം മാറ്റിവച്ചിരുന്നു.

 

View this post on Instagram

 

A post shared by KATE WILLA (@kate_willa)

അതേസമയം വിവാഹിതനായ കാര്യം ക്രിക്കറ്റ് താരം സമൂഹമാധ്യമങ്ങളിലൊന്നും ആരാധകര്‍ക്കായി പങ്കുവച്ചിട്ടില്ല. വിവാഹ വസ്ത്രം തയാറാക്കിയ കേറ്റ് വില്ല എന്ന സ്ഥാപനമാണു ദമ്പതികളുടെ ചിത്രം പുറത്തുവിട്ടത്. ഇതോടെയാണ് താരം വിവാഹിതനായ കാര്യം ആരാധകര്‍ അറിഞ്ഞത്.

ലെഗ് സ്പിന്നറായ സാംപ ഓസ്‌ട്രേലിയയ്ക്കായി വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇനി കളിക്കാനിറങ്ങുക. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസീസ് വിന്‍ഡീസ് പര്യടനത്തില്‍ കളിക്കുക.

ജൂലൈ ഒന്‍പതിനാണ് പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20 മത്സരങ്ങളെല്ലാം ഡാരന്‍ സമി നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക. ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ജൂലൈ 20ന് ബ്രിഡ്ജ്ടൗണിലും നടക്കും.

നേരത്തെ ഐപിഎല്ലിനിടെ കോവിഡ് പേടിച്ച് ആദം സാംപ പിന്മാറിയത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. തുടര്‍ന്ന് ഐപിഎല്ലിലെ ബയോബബിളിലെ ഗുണനിലാവാരമില്ലായിമയ്‌ക്കെതിരെ സാംപ തുറന്നടിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

You Might Also Like