നെഞ്ചുപൊട്ടുന്ന അവഗണ, രണ്ടാം സെവാഗ് തിരിച്ചുവരാനായി ശ്രമം തുടങ്ങി

Image 3
CricketTeam India

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ യുവതാരങ്ങളെയെല്ലാം ബിസിസിഐ ടീമില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് പുറമെ സിംബാബ് വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലും ശിഖര്‍ ധവാന്‍ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി, പരിക്കിനെ തുടര്‍ന്ന് ഏറെ കാലം ക്രിക്കറ്റില്‍ നിന്നും മാറി നിന്ന ദീപക് ചഹര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് സ്‌ക്വാഡിലെ പ്രധാന ഹൈലൈറ്റ്. മലയാളി താരം സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്.

യുവതാരങ്ങളെ നന്നായി പരിഗണിച്ചെങ്കിലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ പൂര്‍ണമായും അവഗണിച്ച പേരാണ് പൃഥ്വി ഷായുടെത്. ഐ.പി.എല്ലിലും രഞ്ജി ട്രോഫിയിലും തെറ്റില്ലാത്ത പ്രകടനമായിരുന്നു ഷാ നടത്തിയത്. എന്നിട്ടും സെലക്ടര്‍മാര്‍ പൃഥി ഷായെ ടീമിലേക്ക് പരിഗണിക്കാത്തത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. പൃഥിയെ പൂര്‍ണ്ണാമായും സെക്ടര്‍മാര്‍ മറന്ന മട്ടാണ്.

ഐ.പി.എല്ലിലെ 10 മത്സരത്തില്‍ നിന്നും 283 റണ്‍സ് നേടിയ ഷാ, രഞ്ജിയില്‍ ആറ് കളിയില്‍ നിന്നും 355 റണ്‍സും സ്വന്തമാക്കിയിരുന്നു. 2021 ജൂലൈയിലാണ് പൃഥ്വി ഷാ ഇന്ത്യന്‍ ജേഴ്സിയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍, ടീമിലെടുക്കാത്തതോ പൂര്‍ണമായും തഴഞ്ഞതോ ഒന്നും തന്നെ ബാധിക്കില്ല എന്ന രീതിയിലായിരുന്നു പൃഥി ഷായുടെ പ്രതികരണം. പരസ്യമായി ഒരു പ്രതികരണത്തിനും നില്‍ക്കാതെ മാലി ദ്വീപില്‍ നിന്നും അവധിക്കാലം കഴിഞ്ഞെത്തിയതിന് പിന്നാലെ ട്രെയ്നിങ്ങിന് കയറുകയായിരുന്നു ഷാ. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്റെ വര്‍ക് ഔട്ട് വീഡിയോ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇന്ത്യയുടെ സിബാബ്വേ പര്യടനത്തിലെ ആദ്യ ഏകദിനം ആഗസ്റ്റ് 18ന് ആരംഭിക്കും. ആഗസ്റ്റ് 20, ആഗസ്റ്റ് 22 ദിവസങ്ങളിലാണ് മറ്റ് മത്സരങ്ങള്‍. ഹരാരെ സ്‌പോട്‌സ് കോപ്ലക്‌സിലാണ് മത്സരം നടക്കുന്നത്.