സുവാരസ്, ലുക്കാകു, കോഹ്ലി.. പിന്നെ സഹല്‍, ലോകത്തിന്റെ നെറുകയില്‍ മലയാളി താരം
ജര്‍മ്മന്‍ സ്‌പോട്‌സ് ഉല്‍പന്ന നിര്‍മ്മാതാക്കളായ പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡറായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുസമദ് തിരഞ്ഞെടുക്കപ്പെട്ടത് വിലമതിക്കാനാകാത്ത നേട്ടം. ഇന്ത്യയില്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ ഫുട്‌ബോളില്‍ സുനില്‍ ഛേത്രി, ഗുര്‍പ്രീത് കൗണ്‍ സന്ധു തുടങ്ങിയവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുളളു.
അന്താരാഷ്ട്ര ഫുട്‌ബോളിലെ പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡര്‍മാരുടെ പേരുകള്‍ കേള്‍ക്കുമ്പോഴാണ് ശരിക്കും ഞെട്ടുക. ലൂയിസ് സുവാരസ്, റൊമേലു ലുക്കാക്കു, ആന്റോണിയോ ഗ്രിസ്മാന്‍, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയ താരങ്ങളാണ് പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡര്‍മാര്‍.
‘പ്യൂമയെ പോലൊരു അന്താരാഷ്ട്ര ബ്രാന്‍ഡിനൊപ്പം കരാര്‍ ഒപ്പിടാനായത്. വലിയ ബഹുമതിയാണ്. എന്റെ കരിയറിലെ മറ്റൊരു പോസിറ്റീവായ ഘട്ടമാണിത്. പുതിയ ഉത്തരവാദിത്തം പുതിയ ലെവലില്‍ കളിക്കാന്‍ എന്നെ പ്രേരിപ്പിക്കും’ സഹല്‍ പറയുന്നു.
ഒരു വര്‍ഷത്തേക്കാണ് കരാര്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. ഇതോടെ ഇന്ത്യയിലെ അടുത്ത സൂപ്പര്‍ സ്റ്റാറായി തന്നെ സഹല്‍ മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും ഭാവി പ്രവചിപ്പെ താരത്തെയാണ് ഇപ്പോള്‍ പൂമ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ അഡിഡാസിന്റെ ബൂട്ടുകള്‍ ആയിരുന്നു സഹല്‍ അണിഞ്ഞിരുന്നത്.