ലോകകപ്പില്‍ അമ്പരപ്പിക്കുന്ന അഫ്ഗാന്‍ മേധാവിത്വം, ബൗളിംഗിലും ബാറ്റിംഗിലും അത്ഭുതം കാട്ടി അഫ്ഗാന്‍ താരങ്ങള്‍

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം കിരീട് സ്വന്തമാക്കിയിരിക്കുകയാണല്ലോ. എന്നാല്‍ ഈ ലോകകപ്പിനെ ശ്രദ്ധേയമാക്കുന്നത് ക്രിക്കറ്റിലെ ചെറു ശക്തിമാത്രമായ അഫ്ഗാന്റെ കുതിപ്പാണ്. ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം അവര്‍ അത്ഭുതങ്ങളാണ് കാണിച്ചിരിക്കുന്നത്.

ലോകകപ്പിലുടനീളം അഫ്ഗാന്‍ താരങ്ങളുടെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായി. ലോകകപ്പിലെ വിക്കറ്റ് വേട്ടയിലും റണ്‍വേട്ടയിലുമെല്ലാം അഫ്ഗാന്‍ താരങ്ങളുടെ മേധാവിത്വമാണ് കാണാകുന്നത്. റണ്‍വേട്ടയില്‍ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുളള ഗൂര്‍ബാസ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വിക്കറ്റ് വേട്ടയില്‍ അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫാറൂഖി ആണ് ആദ്യ സ്ഥാനം കൊയ്തത്.

ഗുര്‍ബാസ് എട്ട് മത്സരങ്ങളില്‍ 281 റണ്‍സ് നേടിയാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. പേസര്‍ ഫസല്‍ഹഖ് ഫറൂഖി എട്ട് മത്സരങ്ങളില്‍ 17 വിക്കറ്റെടുത്ത് 6.31 എന്ന മികച്ച ബൗളിംഗ് എക്കണോമിയില്‍ ബൗളര്‍മാരിലും ആദ്യ സ്ഥാനത്തെത്തി. ഇന്ത്യന്‍ യുവ പേസര്‍ അര്‍ഷദീപ് സിംഗ് 17 വിക്കറ്റ് വീഴ്ത്തി ഫസല്‍ ഹഖ് ഫാറൂഖിയ്‌ക്കൊപ്പം എത്തിയെങ്കിലും കൂടുതല്‍ മത്സരം കളിച്ചത് പട്ടികയില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടാന്‍ ഇടയാക്കി.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടിക

കളിക്കാര്‍                               ടീം                      റണ്‍സ്
റഹ്മാനുള്ള ഗുര്‍ബാസ്   അഫ്ഗാനിസ്ഥാന്‍      281
രോഹിത് ശര്‍മ                   ഇന്ത്യ                            257
ട്രാവിസ് ഹെഡ്                 ഓസ്‌ട്രേലിയ            255
ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്ക      243
ഇബ്രാഹിം സദ്രാന്‍        അഫ്ഗാനിസ്ഥാന്‍       231

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടിക

കളിക്കാര്‍                                     ടീം                         റണ്‍സ്
ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനിസ്ഥാന്‍               17
അര്‍ഷദീപ് സിംഗ്                ഇന്ത്യ                            17
ജസ്പ്രീത് ഭുംറ                       ഇന്ത്യ                            15
ആന്റിച്ച് നോര്‍ട്‌ജെ  ദക്ഷിണാഫ്രിക്ക             15
റാഷിദ് ഖാന്‍                  അഫ്ഗാനിസ്ഥാന്‍              14