ഇന്ത്യയെന്ന വന്‍മരം വീണു, അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

Image 3
CricketWorldcup

ടി20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ പാകിസ്ഥാന് പിന്നാലെ രണ്ടാമത്ത ടീമായി ന്യൂസിലന്‍ഡും സെമിയില്‍ നിര്‍ണ്ണായക മത്സരത്തില്‍ അഫ്ഗാനെ എട്ട് വിക്കറ്റിന് തകര്‍ത്താന് ന്യൂസിലന്‍ഡ് അനായാസം സെമയില്‍ കടന്നത്. ഇതോടെ ഇന്ത്യയും അഫ്ഗാനും ലോകകപ്പില്‍ നിന്നും പുറത്തായി.

അഫ്ഗാന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം 11 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടക്കുകയായിരുന്നു. രണ്ടാം വിക്കര്‌റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ കെയ്ന്‍ വില്യംസണും ഡേവന്‍ കോണ്‍വേയുമാണ് ന്യൂസിലന്‍ഡിനെ അനായാസം ജയത്തിലെത്തിച്ചത്. വില്യംസണ്‍ 42 പന്തില്‍ 40 റണ്‍സുമായും കോണ്‍വെ 32 പന്തില്‍ 36 റണ്‍സുമായും പുറത്താകാതെ നിന്നു.

ന്യൂസിലന്‍ഡിനായി മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 28ഉം ജേരല്‍ മിച്ചല്‍ 17 റണ്‍സും എടുത്ത് പുറത്തായി. അഫ്ഗാനായി മുജീബുറഹ്മാനും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാമ് 124 റണ്‍സ് നേടിയത്. ഉജ്ജ്വല ബൗളിംഗ് പ്രകടനം കാഴ്ചവച്ച കിവീസ് ബൗളര്‍മാര്‍ അഫ്ഗാനെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന ഓവറിലെ അഞ്ച് പന്തും ഡോട്ട് ബോളെറിഞ്ഞ് അഫ്ഗാന്‍ സ്‌കോര്‍ ബോള്‍ട്ട് പിടിച്ചുനിര്‍ത്തുകയായിരുന്നു.

48 പന്തുകളില്‍ 73 റണ്‍സെടുത്ത നജീബുള്ള സദ്രാന്‍ മാത്രമാണ് പോരാട്ട വീര്യം പുറത്തെടുത്തത്. കിവീസിനായി ട്രെന്റ് ബോള്‍ട്ട് 17 റണ്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മോശം തുടക്കമാണ് അഫ്ഗാനു ലഭിച്ചത്. ന്യൂസീലന്‍ഡ് പേസര്‍മാര്‍ കൃത്യമായ ഏരിയകളില്‍ പന്തെറിഞ്ഞതോടെ അഫ്ഗാന്റെ സ്‌കോറിംഗ് ബുദ്ധിമുട്ടിലായി. പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ ആദ്യ മൂന്ന് നമ്പറിലുള്ള താരങ്ങള്‍ കൂടാരം കയറി. മുഹമ്മദ് ഷഹ്‌സാദ് (4), ഹസ്റത്തുള്ള സസായ് (2), റഹ്മതുള്ള ഗുര്‍ബാസ് (6) എന്നിങ്ങനെയായിരുന്നു ഇവരുടെ സ്‌കോറുകള്‍. യഥാക്രമം, മില്‍നെ, ബോള്‍ട്ട്, സൗത്തി എന്നിവരാണ് ഇവരെ പുറത്താക്കിയത്.