അകാലത്തില്‍ പൊലിഞ്ഞ് അഫ്ഗാന്‍ സൂപ്പര്‍ താരം, ക്രിക്കറ്റ് ലോകത്തിന് സങ്കടച്ചൊവ്വ

അഫ്ഗാനിസ്ഥാന്‍ ലോകത്തിന് സമ്മാനിച്ച ക്രിക്കറ്റ് താരം നജീബ് താരകായ് റോഡപകടത്തില്‍ അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കാറപടകത്തില്‍ ഗുരുതരമായി പരിക്കേറ്റ താരകായ് ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

29 കാരനായ നജീബ് താരകായുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. താരകായുടെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ ചെയ്തിരുന്നു. എന്നാല്‍ ഇത് ഫലവത്തായില്ല.

അഫ്ഗാനിസ്ഥാന് വേണ്ടി 12 ടി20 മത്സരങ്ങളും ഒരു ഏകദിന മത്സരവും നജീബ് താരകായ് കളിച്ചിട്ടുണ്ട്. 2014ല്‍ ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പിലാണ് താരം അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റം നടത്തിയത്.

2017ല്‍ നോയിഡയില്‍ വെച്ച് അയര്‍ലണ്ടിനെതിരെ നേടിയ 90 റണ്‍സായിരുന്നു ടി20 താരത്തിന്റെ ടോപ് സ്‌കോര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത നജീബ് താരകായ് കഴിഞ്ഞ ഏപ്രിലില്‍ ഡബിള്‍ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.

You Might Also Like