എന്തുകൊണ്ടായിരിക്കും അഫ്ഗാന്‍ ഏറ്റവും മികച്ച താരത്തെ ടീമില്‍ എടുക്കാതിരുന്നത്?
അന്‍സില്‍ ഗുരുക്കള്‍
ക്വായിസ് അഹമ്മദ്.അഫ്ഗാന്‍ വേള്‍ഡ് കപ്പിന് വരുമ്പോള്‍ വഴിയില്‍ ഉപേക്ഷിച്ച വജ്രായുദങ്ങളിലൊന്ന്. ഏറ്റവും ബ്രൂട്ടലായ അഫ്ഗാന്‍ സ്പിന്‍ അക്രമണത്തിന്റെ ഏറ്റവും ബ്രൂട്ടലായ സ്പിന്നര്‍.നിലവില്‍ ഐപിഎല്‍ ഒഴികെ ലോകത്തിലെ മറ്റെല്ലാ ലീഗിലും കളിക്കുന്ന ചുരുക്കം ചില കളിക്കാരില്‍ ഒരാള്‍.
ഒരു പക്ഷെ അഫ്ഗാന്‍ സ്പിന്‍ അക്രമണത്തിന്റെ ചുമതല റാഷിദിനേക്കാള്‍ ചേരുക ക്വായിസ് അഹമ്മദിനാവും.വാലറ്റത്ത് ബാറ്റ് കൊണ്ട് ഒരു ക്വിക്ക് കാമിയോ കളിക്കാന്‍ കഴിയുന്നതാണ് ക്വായിസിന്റെ മറ്റൊരു സവിശേഷത. ബിഗ് ബാഷിലും ലങ്കന്‍ പ്രീമിയര്‍ ലീഗിലും അത് പാലതവണ തെളിയിച്ചതുമാണ്.
യൂട്യൂബില്‍ കയറി ക്വായിസ് അഹമ്മദ് ആന്‍ഡ്രേ റസ്സലിനെതിരെ എറിയുന്ന ഒരു ക്വിക്ക് റയര്‍ ബൗണ്‍സര്‍ കണ്ടാല്‍ ക്വായിസിന്റെ ക്വാളിറ്റി നിങ്ങള്‍ക്ക് മനസ്സിലാവും. പിന്നീട് ഹെല്‍മെറ്റ് ധരിച്ചാണ് ക്വായിസിനെതീരെ റസ്സല്‍ ബാറ്റ് ചെയ്തത് എന്നതുകൂടി ഇതിനോടൊപ്പം ചേര്‍ത്തു വെക്കുന്നു.
അഫ്ഗാന്‍ എന്ത് കൊണ്ട് ക്വായിസിനെ കൂടെ കൂട്ടിയില്ല എന്ന ചോദ്യം വോണ്‍ സ്‌ട്രോസിനെതിരെ യെറിഞ്ഞ മിസ്റ്ററി ബോളുപോലെ ഉത്തരം കിട്ടാതെ കിടക്കുന്നു.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍