ആര്‍ക്കും ആ ടീമിനെ വെറുക്കാനാകില്ല, നാളെ ക്രിക്കറ്റ് ലോകം ഭരിക്കേണ്ടവരാണവര്‍, ഈ പരമ്പര അതിന് അടിത്തറയിടും

അന്‍സില്‍ ഗുരുക്കള്‍
ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റിലെ വളര്‍ച്ച ഒരല്‍പം സന്തോഷം പകരുന്നുണ്ട്.മുമ്പ് സിംബാബ് വെയോട് തോന്നിയ അതെ ഇഷ്ടം. ഈ വര്‍ഷാവസാനം നടക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ അഫ്ഗാനിസ്ഥാനും ക്രിക്കറ്റില്‍ കൂടുതല്‍ ഭാഗ്യ പരീക്ഷണത്തിനിറങ്ങുകയാണ്.
എന്താണ് ബാംഗ്‌ളാദേശില്‍ നിന്ന് അവരെ വ്യത്യസ്തമാക്കുന്നത് എന്ന് ചോദിച്ചാല്‍ ഐപിഎല്‍ ബിബിഎല്‍ എസ്പിഎല്‍ കരീബിയന്‍ ലീഗ് തുടങ്ങിയ വമ്പന്‍ ക്രിക്കറ്റ് ലീഗുകളിലെ അവരുടെ കളിക്കാരുടെ സാനിദ്ധ്യമാണ്. ശാക്കിബ് അല്‍ഹസനും മുസ്തഫിസുര്‍ റഹ്മാനപ്പുറം ഐപിഎലില്ലോ മറ്റു ലീഗുകളിലോ ബംഗ്ലാദേശിന്റെ താരങ്ങള്‍ക്ക് പറയത്തക്ക സാനിധ്യമറിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
റാഷിദ് ഖാന്‍. മുഹമ്മദ് നബി ക്വയിസ് അഹമ്മദ, മുജീബ് റഹ്മാന്‍, ഹസ്രത് സസായി, നജീബുള്ള സാദ്രാന്‍ തുടങ്ങിയ അഫ്ഗാനിസ്ഥാന്റെ പത്തോളം താരങ്ങള്‍ ഇപ്പോള്‍ തന്നെ വിവിധ ലീഗുകളില്‍ അവരുടെ സാനിധ്യമറിയിച്ചുകഴിഞ്ഞു. വമ്പന്‍ ടീമുകള്‍ക്ക് കൊട്ടി പഠിക്കാനോ അല്ലെങ്കില്‍ അവരുടെ രണ്ടാം നിരക്ക് കളി പഠിക്കാനോ ഉള്ള ടീമല്ല എന്ന് അവര്‍ ഇപ്പോള്‍ തന്നെ തെളിയിച്ചു കഴിഞ്ഞു.
അവരുടെ കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷത്തെ പ്രകടനം ഇത് അടിവരയിടുന്നു. ഓസ്‌ട്രേലിയന്‍ പരമ്പര അവരുടെ പുതിയ കാല്‍വെപ്പാണ്. അവരും കളിക്കട്ടെ ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ലോര്‍ഡ്‌സിലും മെല്‍ബണിലും.അങ്ങനെ ക്രിക്കറ്റ് പൂര്‍വാതികം ശക്തിയോടെ തിരിച്ചു വരട്ടെ.
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍