അര്‍ധരാത്രി അമ്പരപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്, ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു

ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് ഐഎസ്എല്‍ എട്ടാം സീസണിലേക്കുളള ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഉറുഗ്വേ താരമായ അഡ്രിയന്‍ ലൂണയെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.ിരിക്കുന്നത്.

യാതൊരു സൂചനപോലും ആരാധകര്‍ക്ക് നല്‍കാതെ ഇല്ലാതെ വളരെ അപ്രതീക്ഷിതമായായിരുന്നു കേരളബ്ലാസ്റ്റേഴ്‌സ് സൈനിങ് പ്രഖ്യാപനം.

അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്‌സില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. 29കാരനായ താരം അവസാന രണ്ടു സീസണുകളിലും മെല്‍ബണ്‍ സിറ്റിയില്‍ ആയിരുന്നു കളിച്ചിരുന്നത്. ലൂണയുടെ നേതൃത്വത്തില്‍ മെല്‍ബണ്‍ സിറ്റി കഴിഞ്ഞ രണ്ട് വര്‍ഷവും എ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു.

പ്രീസീസണ്‍ മുന്നൊരുക്കത്തിനായി ലൂണ ഉടന്‍ തന്നെ കേരളത്തിലേക്ക് എത്തും. ആക്രമണ നിരയിലെ യൂട്ടിലിറ്റി പ്ലെയര്‍ ആയി ഉപയോഗിക്കാവുന്ന താരമാണ് അഡ്രിയാന്‍ ലൂണ.

അണ്ടര്‍ 20 അണ്ടര്‍ 17 വിഭാഗങ്ങളില്‍ ലാറ്റിമേരിക്കന്‍ കരുത്തരായ ഉറുഗ്വാ ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം സ്പാനിഷ് ക്ലബായ എസ്പാനിയോളിന് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. മെക്‌സിക്കന്‍ ക്ലബായ വെരക്രൂസിലും വെനാഡോസിലും മികച്ച പ്രകടനം നടത്താന്‍ ലൂണയ്ക്കായിരുന്നു.

You Might Also Like