ധോണിയുടെ പഴയ ടീം തിരികെയെത്തുന്നു, കൂടെ മറ്റൊരു സര്‍പ്രൈസ് ടീമും

Image 3
CricketIPL

ഐപിഎല്ലിലേക്ക് അടുത്ത സീസണില്‍ രണ്ട് ടീമുകള്‍കൂടിയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകുന്നു. നേരത്തെ ഐപിഎല്‍ കളിച്ച റൈസിംഗ് പൂണെ സൂപ്പര്‍ ജയന്റും അഹമ്മദാബാദ് ആസ്ഥാനമാക്കി അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുളള മറ്റൊരു ടീമും ഐപിഎല്ലിന്റെ ഭാഗമായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് വിവിധ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.

അതെസമയം ലക്‌നൗ ആസ്ഥാനമാക്കി മറ്റൊരു ടീമിന്റെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. പൂനെയ്ക്ക് സാധ്യതയുണ്ടെങ്കില്‍ സഞ്ജീവ് ഗോയങ്കയുടെ ആര്‍പിഎസ്ജി ഗ്രൂപ്പ് തങ്ങളുടെ ഫ്രാഞ്ചൈസിയെ പൊടിതട്ടി എടുക്കുമെന്നാണ് വിവരം.

അതേസമയം, മോഹന്‍ലാല്‍ ഫൈനല്‍ കാണാന്‍ ദുബായിലെത്തിയത് കേരളത്തില്‍ നിന്നുള്ള പുതിയ ടീമിനായുള്ള ചര്‍ച്ചകള്‍ക്കാണെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ബൈജുസും മോഹന്‍ലാലും ചേര്‍ന്ന് പുതിയ ഫ്രാഞ്ചൈസി ഒരുക്കുമെന്നാണ് അഭ്യൂഹം.

വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നീ ടീമുകളെ വിലക്കിയതിനെ പശ്ചാത്തലത്തിലാണ് 2016-17 സീസണുകളില്‍ ആര്‍പിഎസും ഗുജറാത്ത് ലയണ്‍സും ഐപിഎല്‍ കളിക്കുന്നത്.

2016 സീസണില്‍ എംഎസ് ധോണിയുടെ നായകത്വത്തില്‍ ഇറങ്ങിയ റൈസിംഗ് പൂണെ സൂപ്പര്‍ ജയന്റ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അടുത്ത സീസണില്‍ സ്റ്റീവ് സ്മിത്ത് നയിച്ച ആര്‍പിഎസ് ഫൈനലില്‍ എത്തിയിരുന്നു. ഫൈനലില്‍ പൂനെ മുംബൈ ഇന്ത്യന്‍സിനോട് ഒരു റണ്‍സിനു പരാജയപ്പെടുകയായിരുന്നു.