ബാഴ്സയോ? ലിവർപൂളോ? തീരുമാനം വ്യക്തമാക്കി വോൾവ്സിന്റെ അഡമ ട്രവോറെ

പ്രീമിയർ ലീഗിലെ കുറുക്കന്മാരായ വോൾവ്സിനായി മികച്ച  പ്രകടനം കാഴ്ച വെക്കുന്ന താരമാണ്  അഡമാ  ടാവോറെയെന്ന സ്പാനിഷ്  സൂപ്പർതാരം.  കഴിഞ്ഞ  സീസണിൽ  വോൾവ്സിനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച താരത്തിനായി ബാഴ്സയും ലിവർപൂളും പോലെയുള്ള യൂറോപ്യൻ വമ്പന്മാർ പുറകിലുണ്ട്.

സ്പെയിനിനായും അരങ്ങേറിയ താരം മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിനു സാധിച്ചിരുന്നു. വേഗതയേറിയ മുന്നേറ്റക്കാരനായ താരം പ്രത്യാക്രമണ ഫുട്ബോളിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇത് മനസിലാക്കിയ ജർഗൻ ക്ലോപ്പ് താരത്തിനായുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. വോൾവ്സിൽ നിന്നും ഡിയെഗോ ജോട്ടയെ സ്വന്തമാക്കിയ ലിവർപൂൾ ട്രവോറെയേയും സ്വന്തമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തങ്ങളുടെ മുൻതാരത്തെ സ്വന്തമാക്കാൻ ബാഴ്സയും ലിവർപൂളിന് ഭീഷണിയായി രംഗത്തുണ്ടായിരുന്നു. വോൾവ്സിലെ സ്ഥിരതയാർന്ന പ്രകടനം ബാഴ്‌സയെ താരത്തിലേക്ക് ആകർഷിക്കുകയായിരുന്നു. എന്നാൽ രണ്ടു വമ്പൻമാരുടേയും പ്രതീക്ഷകളെ തകിടംമറിച്ചു കൊണ്ട് വോൾവ്സിൽ തന്നെ തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ട്രവോറെ.

വോൾവ്സ് താരത്തിന്റെ ആഴ്ചയിലെ വേതനം ഒരു ലക്ഷം യൂറോയിലേക്ക് ഉയർത്തിയതോടെയാണ് താരത്തിന്റെ മനസു മാറിയത്. ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതോടെ ഗോൾകീപ്പർ റൂയി പാട്രിസിയോ, ജാവോ മോട്ടിഞ്ഞോ, റൗൾ ജിമിനെസ് എന്നിവർക്കൊപ്പം ഒരു ലക്ഷം യൂറോ വേതനം ലഭിക്കുന്ന നാലാമത്തെ താരമാവാൻ അഡമ ട്രവോറെക്കു സാധിക്കും.

You Might Also Like