ഭുംറ വിവാഹം ചെയ്യുന്നത് മലയാളി സിനിമ താരത്തെ?, വലിയ സര്‍പ്രൈസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രിത് ഭുംറ വിവാഹം ചെയ്യുന്നത് മലയാളി നടി അനുപമ പരമേശ്വറിനെയെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈവ് ഹിന്ദുസ്ഥാന്‍, ഇന്ത്യാ ഗ്ലിറ്റ്സ്, ന്യൂസ് 18, അമര്‍ ഉജാല തുടങ്ങി നിരവധി വെബ് പോര്‍ട്ടലുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ വിവാദത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ഭുംറ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ നിന്നും ഏകദിന ടി20 പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഭുംറയുടെ വധുവാരെന്ന അന്വേഷണം ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. ഇതോടെയാണ് ഭുംറയുടെ വധു അനുപമ പരമേശ്വര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പരക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലെ വിവരപ്രകാരം സിനിമയില്‍ നിന്ന് താല്‍ക്കാലിക അവധിയെടുത്തിരിക്കുകയാണ് അനുപമ. ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റയില്‍ നടി ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

2019ല്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആ സമയത്ത് 1.1 ദശലക്ഷം ഫോളോവേഴ്സുള്ള ഭുംറയുടെ ട്വിറ്റര്‍ പേജിലെ ഫോളോ ലിസ്റ്റില്‍ 25 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചത്.

എന്നാല്‍ ഭുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് എന്നും അതില്‍ക്കൂടുതല്‍ ഒന്നുമില്ലെന്നും നടി പ്രതികരിച്ചിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഭുംറ അനുപമയെ അണ്‍ഫോളോയും ചെയ്തു.

അതെസമയം അനുപമയെ കൂടാതെ സ്റ്റാര്‍ സ്പോര്‍ട്സിലെ അവതാരിക സഞ്ജന ഗണേഷനെ ചുറ്റിപ്പറ്റിയും ഭുംറയുടെ വധു എന്ന നിലയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിരവധി ഐപിഎല്ലുകള്‍ കവര്‍ ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകയാണ് ഇവര്‍. നടി റാഷി ഖന്നയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നും റാഷി ഖന്ന വ്യക്തമാക്കിയിരുന്നു

You Might Also Like