ആക്‌സിഡന്റല്‍ ക്രോസ് ബാര്‍ ചലഞ്ച്, മുഖം പൊത്തി നിരാശ പ്രകടിപ്പിച്ച് കോഹ്ലി

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനായി കടുത്ത മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിന്റെ ഭാഗമായി ക്വാറന്‍ഡനിലുളള താരങ്ങള്‍ ചെറിയ രീതിയില്‍ പരിശീലനവും ചെയ്യുന്നുണ്ട്.

ഇതിനിടെ സഹകളിക്കാരുമായി ഫുട്‌ബോള്‍ കളിയില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒരു വീഡിയോ തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ പങ്കുവെച്ചത് കൗതകത്തിനിടയാക്കിയിട്ടുണ്ട്.

മുംബൈയിലെ ഔട്ട്‌ഡോര്‍ ട്രെയ്‌നിങ് സെഷനിലാണ് കോഹ് ലി തന്റെ ഫുട്‌ബോള്‍ സ്‌കില്‍ പുറത്തെടുത്തത്. ഗോള്‍ ലക്ഷ്യമിട്ട് ബോക്‌സിന് പുറത്ത് നിന്ന് കോഹ് ലി തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. ക്രോസ് ബാറില്‍ പന്ത് തട്ടിയകന്നതിന്റെ നിരാശയില്‍ കോഹ് ലി മുഖം പൊത്തി. ആക്‌സിഡന്റല്‍ ക്രോസ് ബാര്‍ ചലഞ്ച് എന്ന തലക്കെട്ടോടെയാണ് കോഹ്ലി വീഡിയോ പങ്കുവെച്ചത്.

തിങ്കളാഴ്ചയാണ് കോഹ് ലി മുംബൈയിലെ ഇന്ത്യന്‍ ടീമിന്റെ ബബിളിനൊപ്പം ചേര്‍ന്നത്. എട്ട് ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഇംഗ്ലണ്ടിലേക്ക് പറക്കുക. രണ്ട് വിഭാഗങ്ങളായാണ് ഇന്ത്യന്‍ ടീമിനെ തിരിച്ചിരിക്കുന്നത്. മുംബൈക്ക് പുറത്ത് നിന്നുള്ള കളിക്കാരുടെ ക്വാറന്റൈന്‍ മെയ് 19ന് ആരംഭിച്ചിരുന്നു.

You Might Also Like