പൂരാനെ ഇങ്ങനെ സിക്‌സടിച്ച് ഞെട്ടിക്കല്ലേ?, ഇതുവരെ കാണാത്ത വെടിക്കട്ട്
അബുദാബി ടി10 ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കളം നിറഞ്ഞ് വിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍. നോര്‍ത്തേണ്‍ വാരിയേഴ്‌സിനായി വെറും 26 ബോളില്‍ 89 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ബംഗ്ലാ ടൈഗേഴ്‌സിനെതിരേയായിരുന്നു നോര്‍ത്തേണ്‍ വാരിയേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ പൂരന്റെ വെടിക്കെട്ട് പ്രകടനം.
ഒരോവറില്‍ മാത്രം പൂരന്‍ 32 റണ്‍സ് നേടി. മത്സരത്തില്‍ 12 സിക്സറുകളാണ് പൂരന്‍ പായിച്ചത്. മൂന്ന് ബൗണ്ടറികളും നേടി. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരമായി പൂരന്‍ മാറി. 60 സിക്‌സറുകളാണ് ഇപ്പോള്‍ പൂരന്റെ പേരിലുള്ളത്.
ടി10 ലീഗിന്റെ ഒരിന്നിംഗ്‌സില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും പൂരന്റെ പേരിലായി. പൂരന്റെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേണ്‍ വാരിയേഴ്‌സ് നിശ്ചിത 10 ഓവറില്‍ നാലു വിക്കറ്റിന് 162 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാ ടൈഗേഴ്‌സിന്റെ പോരാട്ടം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ അവസാനിച്ചു