നെയ്മർ ട്രാൻസ്ഫർ നടക്കാതെ പോയത് ഗ്രീസ്മാനെ സ്വന്തമാക്കിയത് കൊണ്ട്, മുൻ ബാഴ്സ സിഇഒ അബിദാലിന്റെ വെളിപ്പെടുത്തൽ

ബാഴ്സയുടെ എക്കാലത്തെയും മികച്ച ആക്രമണനിരയായിരുന്നു മെസി,സുവാരസ്, നെയ്മർ അടങ്ങിയ എംഎസ്എൻ ത്രയം. 2017ഇൽ ബാഴ്സ വിട്ടതിനു ശേഷം പിന്നീട് മെസിക്കും സുവാരസിനും നെയ്മറെ തിരിച്ചു കൊണ്ടു വരണമെന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു. നെയ്മറിനും ബാഴ്സ വിട്ടതിൽ കുറ്റബോധമുണ്ടായിരുന്നു.

2019ൽ നെയ്മർ ബാഴ്‌സയിലേക്ക് തിരിച്ചു വരണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ നെയ്മറെ തിരിച്ചെത്തിക്കുന്നതിനു തടസ്സമായി നിന്ന ഒരു പ്രധാന കാരണം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ ടെക്നിക്കൽ സെക്രട്ടറിയായിരുന്ന എറിക് അബിദാൽ. ബാഴ്സയിൽ നിന്നും രാജിവെച്ചതിനു ശേഷം ആദ്യമായാണ് അബിദാൽ ടെലിഗ്രാഫ് പോലുള്ള ഒരു പ്രമുഖ മാധ്യമത്തിനു വേണ്ടി സംസാരിക്കുന്നത്.

“എനിക്ക് തോന്നുന്നത് പാരിസിലേക്ക് ഒരു സിഇഒ എന്തുകൊണ്ടാണ് പോകുന്നതെന്ന് വച്ചാൽ ഞങ്ങൾക്ക് അവനെ സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നുന്നത് കൊണ്ടാണ്. ഞങ്ങൾ ഗ്രീസ്മാനെ മുൻപ് വാങ്ങിയില്ലായിരുന്നുവെങ്കിൽ എനിക്ക് തോന്നുന്നത് ഞങ്ങൾക്ക് നെയ്മറെ തിരിച്ചെത്തിക്കാനാവുമെന്ന് നൂറു ശതമാനം ഉറപ്പായിരുന്നു. കാരണം ഞങ്ങൾക്ക് ഒരു വിങ്ങറെ ആവശ്യമായിരുന്നു. നെയ്മർ മുൻപ് ബാഴ്സയിൽ കളിച്ചിരുന്നതുമാണ്. ഇത് ഏത് താരമാണ് മികച്ചത് എന്നുള്ളത് ആയിരുന്നില്ല. എന്നാൽ ഏതു പൊസിഷനിലുള്ള താരമായിരുന്നു ആവശ്യം എന്നുള്ളതായിരുന്നു.”

ടീമിനു ശരിക്കും ഒരു വിങ്ങറെ ആയിരുന്നു ആവശ്യം. പ്രസിഡന്റ് ബർതോമ്യു ഗ്രീസ്മാനെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. നെയ്മറിനെതിരായ പ്രധാന എതിർപ്പ് ക്ലബ്ബിനെതിരെ കേസ് കൊടുത്തതാണ്. അവർ പറഞ്ഞത് കേസ് പിൻവലിച്ചിരുന്നുവെങ്കിൽ നോക്കാമായിരുന്നു എന്നാണ്. എന്റെ പ്രശ്നം അതല്ലായിരുന്നു. പ്രശ്നം നടക്കുന്ന സമയത്ത് ഞാൻ ഇല്ലായിരുന്നു എന്നതാണ്. എന്റെ അഭിപ്രായത്തിൽ എനിക്കു താരത്തെ സൈൻ ചെയ്യാമായിരുന്നു. അത് നടക്കാതെ പോവുകയായിരുന്നു. ” അബിദാൽ പറഞ്ഞു.

You Might Also Like