ഉമ്രാന്‍ മാലിക്ക് ടീമില്‍, അബ്ദുല്‍ സമദ് ഉപനായകന്‍, സണ്‍റൈസസ് താരങ്ങള്‍ക്ക് കോളടിച്ചു

Image 3
CricketCricket News

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുളള ജമ്മു കശ്മീര്‍ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ സണ്‍റൈസസ് ഹൈദരാബാദ് താരങ്ങളായ അബ്ദുല്‍ സമദും ഉമ്രാന്‍ മാലിക്കും ജമ്മുകശ്മീര്‍ ടീമില്‍ സ്ഥാനം പിടിച്ചു. 20 അംഗ ടീമിനെയാണ് ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയുളള പ്രകടനം കാഴ്ച്ചവെച്ച് ശ്രദ്ധേയനായ സമദിന ഉപനായകനായാണ് സ്ഥാനകയറ്റം നല്‍കിയിരിക്കുന്നത്. ഐപിഎല്ലില്‍ സണ്‍റൈസസ് തകര്‍ന്നപ്പോഴും അവരുടെ ടീമില്‍ സ്ഥിരതയുളള പ്രകടനം കാഴ്ച്ചവെച്ചത് സമദായിരുന്നു.

സമദിന കൂടാതെ പുതിയ പേസ് സെന്‍സേഷണല്‍ ഉമ്രാന്‍ മാലിക്കും ജമ്മു ടീമില്‍ ഇടംപിടിച്ചത് ശ്രദ്ധേയമായിരുന്നു. ഐപിഎല്ലില്‍ അവസാന മൂന്ന് തമസ്രം കളിച്ച ഉമ്രാന്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞിരുന്നു. ബംഗളൂരു താരം ദേവ്ദത്ത് പടിക്കലിനെതിരെ ഉമ്രാന്‍ എറിഞ്ഞ 152.95 കിലോമീറ്റര്‍ പെര്‍ ഹവറാണ് ഐപിഎല്‍ പതിനാലാം സീസണിലെ വേഗമേറിയ പന്ത്.

മാത്രമല്ല സ്ഥിരതയോടെ 150 കിലോ മീറ്റര്‍ പെര്‍ ഹവറില്‍ പന്തെറിയുന്ന താരത്തെ ഇന്ത്യ ടി20 ലോകകപ്പിനായി നെറ്റ്‌സില്‍ പന്തെറിയാനും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഏറെ താല്‍പര്യത്തോടെയാണ് ഉമ്രാന്റെ വളര്‍ച്ചയെ നോക്കി കാണുന്നത്.

ശുഭം പണ്ഡീര്‍ ആണ് ജമ്മു കശ്മീര്‍ ടീം നായകന്‍. മുന്‍ ഇന്ത്യന്‍ താരം പര്‍വേഷ് റസൂലും ടീമിലുണ്ട്. നവംബര്‍ നാലിനാണ് സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയ്ക്കായുളള മത്സരങ്ങല്‍ ആരംഭിക്കുക.

ടീം: Shubam Pundeer (c), Abdul Samad (vc), Ian Dev Singh, Shubam Khajuria, Qamran Iqbal, Vivant Sharma, Henan Malik, Parvez Rasool, Manzoor Dar, Umran Malik, Abid Mushtaq, Yudhveer Singh, Mujtaba Yousaf, Irfan-ul-Haq, Suryavaansh Raina, Aqaib Nabi, Waseen Raza, Ram Dayal, Jatin Wadhawan, Paras Sharma, standby- Umar Nazir