തീയില്‍ കുരുത്തവനാണവന്‍, നാളെ നമ്മുടെ അഭിമാനമാകുമെന്ന് ഉറപ്പുളളവന്‍

Image 3
CricketIPL

സന്ദീപ് ദാസ്

അബ്ദുള്‍ സമദിന്റെ പ്രായം 19 വയസ്സാണ്. അശാന്തമായ,ക്രിക്കറ്റിന് വളക്കൂറില്ലാത്ത ജമ്മു & കാശ്മീരില്‍ നിന്നാണ് വരവ്.

അങ്ങനെയുള്ള സമദ് നേരിട്ടത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളര്‍മാരിലൊരാളായ പാറ്റ് കമ്മിന്‍സിനെയാണ്. അതും ഒരു റണ്‍ചേസിന്റെ സമ്മര്‍ദ്ദത്തില്‍.

പക്ഷേ കമ്മിന്‍സിനെതിരെ രണ്ട് സിക്‌സറുകളാണ് സമദ് പറത്തിവിട്ടത്. വമ്പന്‍ ഷോട്ട് കളിച്ചു എന്നതിനേക്കാള്‍ സമദിന്റെ ആറ്റിറ്റിയൂഡ് ആണ് ഇഷ്ടപ്പെട്ടത്. ഒന്നിനെയും കൂസാത്ത ഭാവം. സിക്‌സര്‍ അടിച്ചതിനുശേഷം വലിയ ഫോളോ ത്രൂ പോലും ഇല്ലാതെ തീ പാറുന്ന ഒരു നോട്ടവും പായിച്ചിരുന്നു.

പന്തുകൊണ്ടും ഒരു കൈ നോക്കാന്‍ സമദ് തയ്യാറാണ്. തീയില്‍ കുരുത്ത ഇതുപോലുള്ള ക്രിക്കറ്റര്‍മാര്‍ വളര്‍ന്നുവന്ന് ഇന്ത്യയുടെ അഭിമാനമാകട്ടെ…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍