മലയാളി യുവതാരത്തെ റാഞ്ചി ഐഎസ്എല്‍ ക്ലബ്, സന്തോഷ വാര്‍ത്ത

Image 3
FootballISL

ഐഎസ്എല്ലില്‍ ബുട്ടുകെട്ടാന്‍ ഒരു മലയാളി യുവതാരം കൂടി. ഹൈദരാബാദ് എഫ്‌സിയാണ് മലയാളി താരം അബ്ദുല്‍ റബീഹിനെ സ്വന്തമാക്കിയിരിക്കുന്നത്. ഹൈദരാബാദ് എഫ്‌സി തന്നെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കഴിഞ്ഞ കെപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് അബ്ദുല്‍ റബീഹ്. മലപ്പുറം എംഎസ്പി പ്രൊഡക്റ്റായ റബീഹ് മലപ്പുറം ലൂക്ക എഫ്‌സിയില്‍ നിന്നാണ് ഹൈദരാബാദ് എഫ്‌സിയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്.

‘എല്ലാ യുവതാരങ്ങളും കളിക്കാന്‍ ഇഷ്ടപ്പെടുന്ന ക്ലബാണ് ഹൈദരാബാദ് എഫ്സി.എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് അവര്‍ നല്‍കുന്ന അവസരം വിലമതിക്കാത്തതാണ്. ദേശീയ ടീമിലേക്കുള്ള അവരുടെ സംഭാവനകള്‍ എല്ലാ യുവ കളിക്കാര്‍ക്കും ആത്മവിശ്വാസം നല്‍കുന്നു’ റബീഹ് കരാര്‍ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.

ഫുള്‍ ബാക്ക് പൊസിഷനില്‍ കളിക്കുന്ന വെര്‍സറ്റൈല്‍ വിംഗര്‍ ആണ് റബീഹ്. തുടക്കത്തില്‍ ഹൈദറ്റബാദിന്റെ റിസേര്‍വ്‌സ് ടീമിനൊപ്പം ആകും താരം ഉണ്ടാവുക. മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് റിസേര്‍വ്‌സ് ടീമിനൊപ്പം റബീഹ് ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ കളിച്ചിട്ടുണ്ട്.