അബ്ദുല്‍ ഹഖുവിനെ പുറത്താക്കിയതായി വുക്കുമാനോവിച്ച്, ബ്ലാസ്റ്റേഴ്‌സിന് ഇടിത്തീ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി പ്രതിരോധ താരം അബ്ദുല്‍ ഹക്കു ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് പുറത്ത്. ഇന്ത്യന്‍ നേവിക്കെതിരായ ആദ്യ മത്സരത്തിനിടെ പരുക്കേറ്റതാണ് ഹഖുവിന് തിരിച്ചടി ആയത്. ഡ്യൂറന്‍ഡ് കപ്പില്‍ ഇനി മലയാളി താരം കളിച്ചേക്കില്ല.

ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമാനോവിച്ച് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യന്‍ നേവിക്കെതിരെ ഹഖ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. പെനല്‍റ്റി കിക്ക് വഴി അഡ്രിയാന്‍ ലൂണ ആണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.

ഇരു ടീമുകള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നില്‍. ബ്ലാസ്റ്റേഴ്‌സിന്റെ കെ പ്രശാന്തിനെ ബോക്‌സില്‍ വീഴ്ത്തിയതിനാണ് റഫറി പെനല്‍റ്റി വിധിച്ചത്.

Photo by Shibu Nair P for KBFC
Kerala Blasters Footbal Club ISL – 2021 – 2022

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിലെ മത്സരക്രമം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഡിസംബര്‍ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബര്‍ ഒന്‍പതിന് സീസണ്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകള്‍ തന്നെയാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടിയത്.

You Might Also Like