ഭാവി വിസ്‌ഫോടനമാകും അവന്‍, ഇര്‍ഫാന്റെ കണ്ടെത്തല്‍ ചെറിയ മീനല്ല

Image 3
CricketIPL

അജിത്ത് ജിത്തു കെഎസ്

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ കണ്ട ഇര്‍ഫാന്‍ പത്താനാണ് അബ്ദു സമദ് എന്ന, പത്തൊമ്പത് വയസ്സുള്ള കശ്മീരി കൗമാരക്കാരന്റെ കഴിവിനെ തിരിച്ചറിയുന്നതും ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് പരിചയപ്പെടുത്തുന്നതും..

A brilliant player with Amazing Hitting ability. ഫീല്ഡിങ്ങിലും മികച്ചവന്‍.

പക്ഷെ 12 മത്സരങ്ങള്‍ കളിച്ചിട്ടും പ്രതീക്ഷിച്ച ഇംപാക്റ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.. എന്നാല്‍, നോര്‍ക്കിയയ്ക്കും റബാടയ്ക്കും എതിരെയുള്ള അയാളുടെ ഷോട്ടുകള്‍ അയാളിലെ പ്രതിഭയെ വിളിച്ചോതുന്നതായിരുന്നു..

പരിചയക്കുറവിന്റെ പ്രശ്‌നങ്ങളുണ്ട്. അല്‍പംകൂടി സമചിത്തതയോടെ കളിച്ചാല്‍ കരിയറിന് നല്ല ഭാവിയുണ്ട്..

കുറേക്കൂടി ജാഗ്രതയോടെ കളിച്ചിരുന്നെങ്കില്‍ കരിയര്‍ ചെയ്ഞ്ചിംഗ് ഇന്നിംഗ്‌സ് ആയി മാറിയേനെ ഡല്‍ഹിയ്‌ക്കെതിരെ..

എന്തായാലും വരും വര്‍ഷങ്ങളിലെ താരലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധപതിയുന്ന ഒരു കളിക്കാരനായി സമദ് മാറും എന്നുതന്നെ കരുതാം..

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പാലെ മധ്യനിര അങ്ങേയറ്റം ദുര്‍ബലമായ ഒരു ടീമിലെത്തി കഴിവ് തെളിയിക്കാന്‍ സാധിച്ചാല്‍ ഭാവി ഇന്ത്യന്‍ ക്രിക്കറ്റിന് ഉപകാകരപ്പെടാന്‍ സാധ്യതയുണ്ട്

കടപ്പാട് : സ്‌പോട്‌സ് പാരഡൈസോ ക്ലബ്