വെറുതെയൊന്നും സംഭവിക്കുന്നതല്ലിത്, ഒടുവില്‍ തുറന്നടിച്ച് സഞ്ജു

Image 3
CricketFeaturedWorldcup

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ആഘോഷം അവസാനിച്ചിട്ടില്ല. ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യയിലെത്തുന്ന ടീമിനെ കാത്ത് നിരവധി ആരാധകരാണ്് കാത്തിരിക്കുന്നത്. അതിനിടെ ടി20 ലോകകപ്പിലെ കിരീട നേട്ടം ടീം ഇന്ത്യ പൂര്‍ണമായും അര്‍ഹിച്ചിരുന്നതാണെന്ന് വിലയിരുത്തുകയാണ് ഇന്ത്യന്‍ ടീമിലുളള മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍.

ഒരു ലോകകപ്പ് വിജയമെന്നത് എളുപ്പത്തില്‍ സംഭവിക്കുന്ന കാര്യമല്ലെന്നും വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് അങ്ങനെയൊരു വീണ്ടും സംഭവിക്കുന്നതെന്നും സഞ്ജു വിലയിരുത്തുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഞ്ജു ലോകകപ്പ് നേട്ടത്തെ കുറിച്ച് പ്രതികരിച്ചത്.

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

ട്വന്റി20 ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് രോഹിത് ശര്‍മയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവും സഞ്ജു സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സഞ്ജുവിനു സാധിച്ചിരുന്നില്ല. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തില്‍ ഇറങ്ങിയിരുന്നെങ്കിലും പക്ഷെ ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയില്ല. എങ്കിലും സുനില്‍ വല്‍സനും എസ്. ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമായി മാറാന്‍ സഞ്ജു സാംസണ്‍ ആയി.

‘ഒരു ലോകകപ്പ് അത്രയെളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നല്ല. ഈ അനുഭൂതി വീണ്ടും അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് 13 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. എന്തൊരു ഫൈനലായിരുന്നു അത്. ഞങ്ങള്‍ ഈ വിജയം അര്‍ഹിച്ചിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്’ സഞ്ജു പ്രതികരിച്ചു.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പിന്തുണച്ച ആരാധകര്‍ക്കുള്ള നന്ദിയും സഞ്ജു സമൂഹമാധ്യമത്തില്‍ അറിയിച്ചു. ഇനി സിംബാബ് വെ പര്യടനമാണ് സഞ്ജുവിന്് മുന്നിലുളളത്. പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ പ്രധാന വിക്കറ്റ് കീപ്പര്‍ റോളാണ് സഞ്ജുവിന് ഉളളത്. ജൂലൈ ആറിനാണ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയ്ക്കു തുടക്കമാകുന്നത്.