ഇന്ത്യയായിരുന്നു കിരീടം അര്‍ഹിച്ചിരുന്നത്, അത്രയേറെ പ്രതിബന്ധങ്ങള്‍ താണ്ടിയായിരുന്നു അവര്‍ ഫൈനല്‍ കളിച്ചത്

കരുണ്‍ ജെ നായര്‍
ന്യൂസിലന്‍ ഡിസേര്‍വ്ഡ് എന്നു എല്ലാരും പറയുന്നുണ്ട്. ഈ ഒറ്റ കളി കൊണ്ടാണോ?? ഈ കളി ജയിക്കാന്‍ അതേ NZ deserved?? പക്ഷേ WTC CUP എടുക്കാന്‍ ഇന്ത്യക്ക് തന്നെ ആയിരുന്നു അര്‍ഹത…
കഴിഞ്ഞ ഒന്നു രണ്ടു കൊല്ലം ഇന്ത്യ കടന്നു പോയ സാഹചര്യങ്ങള്‍ എല്ലാം ഒന്നു ഓടിച്ചു നോക്കിയാല്‍ മതി… എത്ര പ്രതികൂല സാഹചര്യങ്ങള്‍ അതില്‍ ഉണ്ടായിരുന്നു എന്ന്.. ടൂര്‍ണമെന്റില്‍ ഉടനീളം Table Topers ആയിരുന്ന ഇന്ത്യക്ക് ഒടുവില്‍ പോയിന്റ് ശരാശരി എന്ന പണി.. മുന്‍പില്‍ ഉണ്ടായിരുന്ന കടമ്പ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് സീരീസുകള്‍..
എന്തിനാ ഏറെ പറയുന്നേ ഓസ്‌ട്രേലിയന്‍ സീരീസ് മാത്രം നോക്കിയാ മതി…മുന്‍നിര കളിക്കാര്‍ക്ക് എല്ലാം പരിക്ക് പറ്റി match experience പോലും ഇല്ലാത്ത പുതുമുഖങ്ങളുടെ ഒരു കൂട്ടവും ആയി കളിച്ച് ഓസ്‌ട്രേലിയയില്‍ അവരുടെ മണ്ണില്‍ കീഴടക്കി ന്യൂസിലന്‍ഡിന് അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു ടീമിന് അത് ചെയ്തു കാണിക്കാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ കരുതുന്നില്ല…
ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ നേരിട്ട വെല്ലുവിളികള്‍ ഒന്നും മറ്റൊരു ടീമും നേരിട്ടിട്ടില്ല സ്റ്റീല്‍ ഫൈനല്‍ കളിക്കാന്‍ ഇറങ്ങുമ്പോ ഇന്ത്യ ആയിരുന്നു ഒന്നാം സ്ഥാനത്ത്… ഫൈനലില്‍ തോറ്റ കണക്കു പറയാന്‍ ആണെങ്കിലും ന്യൂസിലന്‍ഡ് ഇന്ത്യയുടെ ഏഴയലത്ത് എത്തില്ല…
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം അതു ഏറ്റവും അധികം ആര്‍ഹിച്ചത് ഇന്ത്യ തന്നെ ആണ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍