ആ ജെഴ്‌സി അണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാന്‍ പലരും മടിച്ചു, ചിത്രം വിചിത്രം

ഷമീല്‍ സ്വലാഹ്
ഏകദിനങ്ങളിലൂടെ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളര്‍ ജഴ്‌സി അവതരിപ്പിപ്പോള്‍ കോറല്‍ പിങ്ക് നിറമണിഞ്ഞിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍…..
1979ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന വേള്‍ഡ് സീരീസ് ടൂര്‍ണമെന്റിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഡേ/നൈറ്റ് മത്സരത്തിലായിരുന്നു വിന്‍ഡീസ് താരങ്ങള്‍ ഈ നിറമണിഞ്ഞിറങ്ങിയത്.
ലോകമെമ്പാട് നിന്നും വ്യത്യസ്ഥ പ്രതികരണമായിരുന്നുവത്രെ തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ നിറമണിഞ്ഞിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ടീം നേരിടേണ്ടി വന്നത്. ഓസ്‌ട്രേലിയന്‍ ടീം കാനറി യെല്ലോയിലും ഇറങ്ങി.
ടിവി ക്യാമറകളെ പേടിച്ച് ഈ ജഴ്‌സി അണിഞ്ഞ ശേഷം ഡ്രസ്സിങ്ങ് റൂമില്‍ നിന്നും ആദ്യം ഗ്രൗണ്ടിലേക്കിറങ്ങാന്‍ ടീമിലെ മുഴുവന്‍ പേരും മടിയോടെയിരിക്കുകയായിരുന്നുവെന്ന് പിന്നീട് ഒരിക്കല്‍ ഒരഭിമുഖത്തിനിടെ വിവിയന്‍ റിച്ചാര്‍ഡ്‌സ് പറയുകയുമുണ്ടായി…
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍