മൂന്ന് മലയാളി താരങ്ങള്‍ ഐപിഎല്‍ താരലേലത്തില്‍ അവഗണിക്കപ്പെട്ടു, എന്തുകൊണ്ടാണിത്?

Image 3
CricketIPL

ഐപിഎല്‍ മെഗാ താരലേലത്തില്‍ മൂന്ന് മലയാളി താരങ്ങള്‍ അവഗണിക്കപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഞ്ജു സാംസണിന്റെ മുന്‍ പരിശീലകന്‍ ബിജു ജോര്‍ജ്. ഫെയ്‌സ്ബുക്കിലൂടെയാണ് ബിജു ജോര്‍ജിന്റെ വിമര്‍ശനം.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായിപന്തെറിഞ്ഞ പേസര്‍ സന്ദീപ് വാര്യര്‍ ഇന്ത്യന്‍ ടീമില്‍ കൊവിഡ് കവര്‍ പ്ലേയറായി സ്ഥാനം ലഭിച്ചിരുന്ന ലെഗ് സ്പിന്നര്‍ എസ് എസ് മിഥുന്‍, ഓള്‍ റൗണ്ടര്‍ ഷോണ്‍ റോജര്‍ എന്നിവരാണ് അര്‍ഹതയുണ്ടായിട്ടും ലേലത്തില്‍ അവഗണിക്കപ്പെട്ടതെന്ന് ബിജു ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിജു ജോര്‍ജ് ഫേസ്ബുക്കില്‍ എഴുതിയത്

ഇനി ഐപിഎല്‍ ലേലത്തെ കുറിച്ചുള്ള എന്റെ നിരൂപണം…….ഒരു മലയാളി കാഴ്ചപ്പാടില്‍നിന്നും..
മൂന്ന് മലയാളികള്‍ തീര്‍ച്ചയായും അവഗണിക്കപ്പെട്ടു.
1:സന്ദീപ് വാരിയര്‍
ഇന്ത്യന്‍ പ്ലയെര്‍, പെര്‍ഫോര്‍മര്‍

2: മിഥുന്‍..
ഇന്ത്യന്‍ ടീമില്‍ കൊവിഡ് കവര്‍ പ്ലയെര്‍ ആയി സ്ഥാനം കിട്ടുമെങ്കില്‍, പിന്നെ എന്ത് കൊണ്ട് ആരും കണ്ടില്ല?

3: ഷോണ്‍ റോജര്‍…
ഐപിഎല്‍ ലേലങ്ങള്‍ തുടങ്ങും മുമ്പ്, ഇന്നത്തെ ഷോണിന്റെ അതെ പോലെ, ചിലപ്പോള്‍ അത്രയും പ്രതിഭ ഇല്ലാതെ പ്ലയേഴ്സിനു ടീമില്‍ അവസരം കൊടുത്തിട്ടുണ്ട്.