വിന്‍ഡീസിനെതിരെ സ്വര്‍ണ്ണമുട്ട, നാണക്കേടിന്റെ പടുകുഴിയില്‍ പതിച്ച് രോഹിത്ത് ശര്‍മ്മ
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാ ടി20യില്‍ ഗോള്‍ഡണ്‍ ഡെക്കായി പുറത്തായ ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ നാണംകെട്ടിടിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം പൂജ്യനായി പുറത്തായ താരം എന്ന നാണംകെട്ട റെക്കോര്‍ഡാണ് രോഹിത്ത് ശര്‍മ്മ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.
രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത്ത് ശര്‍മ്മ സഹതാരങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. ഇത് എട്ടാം തവണയാണ് അന്താരാഷ്ട്ര ടി20യില്‍ രോഹിത് ശര്‍മ്മ പൂജ്യത്തില്‍ മടങ്ങുന്നത്. നാല് തവണ പൂജ്യത്തില്‍ പുറത്തായിട്ടുള്ള കെ എല്‍ രാഹുല്‍ ആണ് രണ്ടാമത്.
മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. ജയപരാജയങ്ങള്‍ അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ നാല് പന്ത് ബാക്കി നില്‍ക്കെയാണ് മത്സരം വിന്‍ഡീസ് വരുതിയിലാക്കിയത്. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസിന്റെ ജയം. ആറ് വിക്കറ്റ് വീഴ്ത്തിയ മക്കോയ് ആണ് കളിയിലെ താരം.
ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 10 റണ്‍സായിരുന്നു വിന്‍ഡീസിന് വിജയിക്കാനാവശ്യം. ഒഡിയന്‍ സ്മിത്തായിരുന്നു ക്രീസില്‍ എന്നാല്‍, ആദ്യ പന്തില്‍ നോബോള്‍ എറിഞ്ഞ ആവേശ്, ഒരു സിംഗിളും വഴങ്ങി. ഫ്രീഹിറ്റായി എറിഞ്ഞ രണ്ടാം പന്തില്‍ (19.1 ഓവര്‍) ദേവോണ്‍ തോമസ് സിക്‌സും തൊട്ടടുത്ത പന്തില്‍ ഫോറും നേടി വിന്‍ഡീസിനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബെദ് മക്കോയിയാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും 1-1ന് ഒപ്പമെത്തി.