സിക്‌സുകള്‍ മാലപ്പടക്കം പോലെ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്കയുടെ 21കാരന്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ 44 റണ്‍സിന് തോറ്റെങ്കിലും ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ യുവതാരം ട്രിസ്റ്റന്‍ സ്റ്റബ്സ് ആണ് അതിന് കാരണക്കാരന്‍. 21 വയസ്സ് മാത്രമുളള സ്റ്റബ്സ് ക്രീസിലേക്ക് എത്തുമ്പോള്‍ 9.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് ഐതിഹാസിക വെടിക്കെട്ട് പുറത്തെടുത്ത ഈ 21കാരന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ ശതകം തന്റെ പേരില്‍ ചേര്‍ത്താണ് സ്റ്റബ്സ് മടങ്ങിയത്.

235 റണ്‍സ് ചെയ്സ് ചെയ്ത് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 28 പന്തില്‍ രണ്ട് ഫോറും എട്ട് സിക്സും സഹിതം 72 റണ്‍സ് ആണ് സ്റ്റബ്സ് അടിച്ചെടുത്തത്. തന്റെ രണ്ടാമത്തെ മാത്രം ട്വന്റി20യിലാണ് സ്റ്റബ്സിന്റെ ഈ വെടിക്കെട്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയം.

10 വര്‍ഷത്തേക്ക് ലോകത്തെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് സ്റ്റബ്സിനെ ചൂണ്ടി സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പ്രതികരിച്ചത്.

സ്റ്റബ്സ്, ബ്രെവിസ്, അടുത്ത പത്തിലേറെ വര്‍ഷം ലോകത്തെ രസിപ്പിക്കും, ഡെയ്ല്‍ സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിന് എതിരെ ക്രീസിലേക്ക് എത്തിയ സ്റ്റബ്സ് മൊയിന്‍ അലിയുടെ പന്തില്‍ സിംഗിള്‍ നേടിയാണ് തുടങ്ങിയത്. അതിന് ശേഷം അടുത്ത ഓവറുമായി മൊയിന്‍ അലി വീണ്ടും എത്തിയപ്പോള്‍ മൂന്ന് വട്ടം സിക്സ് പറത്തിയാണ് സ്റ്റബ്സ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചത്.

പിന്നെ വന്ന അഞ്ച് ഓവറില്‍ ക്രിസ് ജോര്‍ദാന്‍, ആദില്‍ റാഷിദ്, റീസ് ടോപ്ലി, റിച്ചാര്‍ഡ് ഗ്ലീസണ്‍, സാം കറാന്‍ എന്നിവര്‍ക്കെതിരെ ഓരോ സിക്സ് എങ്കിലും പറത്തുന്നുണ്ടെന്ന് സ്റ്റബ്സ് ഉറപ്പിച്ചു. 19ാം ഓവറില്‍ സ്റ്റബ്സ് പുറത്തായില്ലായിരുന്നു എങ്കില്‍ മത്സര ഫലം തന്നെ മാറിയാനെ.

അതെസമയം രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്ക 58 റണ്‍സിന് ജയിച്ചു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 44 റണ്‍സിന് കീഴടങ്ങേണ്ടി വന്ന ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ 58 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്താക്കിയാണ് തിരിച്ചടിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് കേവലം 16.4 ഓവറില്‍ 149 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

 

You Might Also Like