ടി20 ലോകകപ്പ് സ്വന്തമാക്കുക ആ ക്രിക്കറ്റ് കുഞ്ഞന്‍മാര്‍, അമ്പരപ്പിക്കുന്ന പ്രവചനവുമായി സൂപ്പര്‍ താരം
ഈ വര്‍ഷം യുഎഇയില്‍ നടക്കുന്ന ടി20 ലോക കപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കുമെന്ന് പ്രവചനം. പാകിസ്ഥാന്‍ സൂപ്പര്‍ താരം കമ്രാന്‍ അക്മലാണ് ഇത്തരമൊരു നീരീക്ഷണം നടത്തിയിരിക്കുന്നത്. യുഎഇ അഫ്ഗാന് ഹോം ഗ്രൗണ്ടാണെന്നും അതിനാല്‍ തന്നെ അവിടത്തെ പിച്ചില്‍ ഏറ്റവും അനുഭവ സമ്പന്നര്‍ അഫ്ഗാനാണെന്നും അക്മല്‍ പറയുന്നു.
അഫ്ഗാനെ കൂടാതെ ഇന്ത്യയ്്കും പാകിസ്ഥാനുമാണ് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധ്യതയെന്നാണ് അക്മല്‍ പറയുന്നത്. കഴിഞ്ഞ 10 വര്‍ഷമായി പാകിസ്ഥാന്‍ യുഎഇയിലാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിയ്ക്കുന്നതെന്നും ഇന്ത്യായാകട്ടെ ഐപിഎല്‍ കളിച്ച് അവിടെ പരിചയ സമ്പത്തുളളവരാണെന്നും അക്മല്‍ കൂട്ടിചേര്‍ത്തു.
‘ടി20 ലോക കപ്പില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ട്. യു.എ.ഇയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ സാഹചര്യത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള നിര പാകിസ്ഥാന്റെയാണ്. ഇന്ത്യന്‍ താരങ്ങളും യു.എ.ഇയില്‍ ഐ.പി.എല്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.’
‘ഇന്ത്യയും പാകിസ്ഥാനും മാത്രമല്ല മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്കും ഐ.പി.എല്ലും പി.എസ്.എല്ലും യു.എ.ഇയില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. യു.എ.ഇയിലെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനും അപകടകാരിയായ നിരയാണ്. അവരുടെ ടീം കരുത്തും മികച്ചതാണ്. അതിനാല്‍ തന്നെ ഫേവറേറ്റായി ഒരു ടീമിനെ മാത്രം തിരഞ്ഞെടുക്കുക പ്രയാസമാണ്’ കമ്രാന്‍ അക്മല്‍ പറഞ്ഞു.
ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ വഷളായതോടെ യു.എ.ഇയിയെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു.