സംഹാര താണ്ഡവമാടി ഇഷാന്‍ കിഷന്‍, ടീമിന് കൂറ്റന്‍ സ്‌കോര്‍, യുവതാരം ടീം ഇന്ത്യയിലേക്ക്

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ബാറ്റിങ്. കേവലം 94 പന്തില്‍ നിന്ന് 173 റണ്‍സാണ് ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിനായി സ്വന്തമാക്കിയത്. ഇതോടെ മധ്യപ്രദേശിനെതിരെ ജാര്‍ഖണ്ഡ് 50 ഒാവറില്‍ ഒന്‍പത് വിക്കറ്റിന് 422 റണ്‍സാണ് അടിച്ച് കൂട്ടിയത്.

11 സിക്സും, 19 ഫോറുമാണ് ഇഷാന്റെ ബാറ്റില്‍ നിന്ന് വന്നത്. ഇഷാനെ കൂടാതെ ജാര്‍ഖണ്ഡിനായി വിരാട് സിംഗ് 68ഉം സുമിത് കുമാര്‍ 52ഉം അനുകുല്‍ റോയ് 72ഉം റണ്‍സ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് കേവലം 98 റണ്‍സിന് പുറത്താകുകയായിരുന്നു. 42 ഫണ്‍സെടുത്ത അഭിഷേക് ഭണ്ഡാരി മാത്രമാണ് മധ്യപ്രദേശ് നിരയില്‍ തിളങ്ങിയത്. ജാര്‍ഖന്ധ്യനായി മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍ ആറ് വിക്കറ്റ് സ്വന്തമാക്കി.

മധ്യപ്രദേശിനെതിരായ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത ഇഷാന്‍ വര്‍ധിപ്പിച്ചു.

ഐപിഎല്‍ മുന്‍പില്‍ നില്‍ക്കെ ഇഷാന്‍ മികച്ച ഫോമില്‍ കളിക്കുന്നത് മുംബൈ ഇന്ത്യന്‍സിനേയും സന്തോഷിപ്പിക്കുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പകരക്കാരനായി ഇറങ്ങി മികവ് കാണിച്ചാണ് ഇഷാന്‍ മുംബൈ ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

You Might Also Like