ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോര്, തീയ്യതിയായി, വേദിയും പ്രഖ്യാപിച്ചു

ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോാട്ടത്തിന്റെ തീയ്യതി പുറത്ത്. ദുബൈയില്‍ വെച്ച് ഒക്ടോബര്‍ 24നാകും ഇന്ത്യ പാകിസ്ഥാനെ നേരിടുക. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടി20 ലോകകപ്പ് ഗ്രൂപ്പുകള്‍ ഐസിസി കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയും പാകിസ്ഥാനും.

2021 മാര്‍ച്ച് 20 വരെയുള്ള ടീം റാങ്കിങ് നോക്കിയാണ് ഗ്രൂപ്പിലേക്ക് ടീമുകളെ തെരഞ്ഞെടുത്തത്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് ഒപ്പമാണ് മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നിവരാണ് പിന്നെ ഗ്രൂപ്പ് ഒന്നില്‍ ഉള്ളത്.

ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍ ഉള്ളത്. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ വേദിയാവേണ്ട ടി20 ലോകകപ്പ് 2022ലേക്കാണ് മാറ്റിയിരിക്കുന്നത്. കോവിഡ് സാഹചര്യം പരിഗണിച്ച് 2020ല്‍ ലോകകപ്പ് നടത്താന്‍ സാധിക്കില്ലെന്ന് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.

 

You Might Also Like